രാജ്യത്തെമ്പാടുമുള്ള കല്യാൺ ഷോറൂമുകൾ അക്ഷയ തൃതീയ ദിവസം രാവിലെ എട്ടിന് തുറക്കും
കൊച്ചി: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് അക്ഷയ തൃതീയ ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ എല്ലാ ആഭരണങ്ങൾക്കും പണിക്കൂലിയിൽ 25 ശതമാനം ഇളവ് ലഭിക്കും. മൂന്നു ശതമാനം മുതലാണ് പണിക്കൂലി ആരംഭിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള കല്യാൺ ജൂവലേഴ്‌സ് ഷോറൂമുകൾ അക്ഷയ തൃതീയ ദിവസം രാവിലെ എട്ടിന് തന്നെ പ്രവർത്തനമാരംഭിക്കും.
സ്വർണം വാങ്ങുന്നതിന് ഏറ്റവും ഉചിതമായ ദിവസമാണ് അക്ഷയ തൃതീയയെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. അതിനാൽ അക്ഷയ തൃതീയ ദിവസം രാവിലെ 8 മണിക്ക് തന്നെ ഇന്ത്യയിലെ കല്യാൺ ജൂവലേഴ്‌സിന്റെ എല്ലാ ഷോറൂമുകളും പ്രവർത്തനമാരംഭിക്കും. അന്നേ ദിവസം ഉപയോക്താക്കളുടെ തിരക്ക് കൈകാര്യം ചെയ്യുന്നതിനായി അക്ഷയ തൃതീയ സ്പെഷ്യൽ കൗണ്ടറുകളും വേഗത്തിലുള്ള സേവനത്തിനായി എക്‌സ്പ്രസ് കൗണ്ടറുകളും ഷോറൂമിനുള്ളിൽ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കല്യാൺ ജൂവലേഴ്‌സിൽ വിറ്റഴിക്കുന്ന ആഭരണങ്ങൾ വിവിധതരം ശുദ്ധതാ പരിശോധനകൾക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാൾമാർക്ക് ചെയ്തവയുമാണ്. ആഭരണങ്ങൾക്കൊപ്പം നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ലഭിക്കുന്നതിനാൽ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇൻവോയിസിൽ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാൺ ജൂവലേഴ്‌സിൻ്റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവൻ സൗജന്യമായി ആഭരണങ്ങൾ മെയിന്റനൻസ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല് കുവാനുള്ള ബ്രാൻഡിൻ്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപ്രതം.
ഇന്ത്യയിൽ എങ്ങുനിന്നുമുള്ള വിവാഹ ആഭരണങ്ങളുടെ ശേഖരമായ മുഹൂർത്ത്, കല്യാണിന്റെ ജനപ്രിയ ബ്രാൻഡുകളായ പോൾക്കി ആഭരണങ്ങൾ അടങ്ങിയ തേജസ്വി, കരവിരുതാൽ തീർത്ത ആൻ്റിക് ആഭരണങ്ങൾ അടങ്ങിയ മുദ്ര, ടെംപിൾ ആഭരണങ്ങൾ അടങ്ങിയ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ എന്നിവയും ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.കൂടാതെ മറ്റു വിഭാഗങ്ങളിലായി സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ടുകളുടെ ശേഖരമായ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ടുകളായ അപൂർവ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോൺസ് ആഭരണങ്ങൾ അടങ്ങിയ രംഗ് എന്നിവയും ഷോറൂമുകളിൽ ലഭ്യമാണ്.
കല്യാൺ ജൂവലേഴ്‌സിന്റെ ഒരു ലക്ഷത്തിലധികം വരുന്ന നവീനവും പരമ്പരാഗതവുമായ രൂപകൽപ്പനകളിൽനിന്ന് ഓരോ ദിവസവും അണിയുന്നതിനും വിവാഹത്തിന് വധുക്കൾക്ക് അണിയുന്നതിനും ഉത്സവാഘോഷങ്ങൾക്ക് തെരഞ്ഞെടുക്കാം. അണിയുന്നതിനുമായി ഉപയോക്താക്കൾക്ക് ബ്രാൻഡിനെക്കുറിച്ചും ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചുമുള്ള വിവരങ്ങൾ അറിയുന്നതിന് www.kalyan jewellers.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.