യുഎഇയിൽ ഇന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 6 മണിവരെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി പൊടി അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അസബ്, ലിവ, ഹമീം, ഹബ്ഷാൻ പ്രദേശങ്ങളിൽ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കാനും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ ശനിയാഴ്ച നേരത്തെ വന്ന അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്തിരുന്നു.