ഫുജൈറയിലെ അൽ സോദാ മേഖലയിലെ റോഡിൽ അശ്രദ്ധമായും നിയമവിരുദ്ധമായും റേസിങ്ങ് നടത്തിയതിന് നിരവധി വാഹനമോടിക്കുന്നവർ അറസ്റ്റിലായി. തങ്ങളുടെ ജീവൻ അപകടത്തിലാക്കുകയും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്ത ഡ്രൈവർമാർ ഒരു വാഹനാപകടത്തിന് കാരണമാവുകയും പിന്നീട് ഫുജൈറ പോലീസ് ജനറൽ കമാൻഡ് പിടികൂടുകയും ചെയ്യുകയായിരുന്നു.
ഒരു വാഹനം നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി ബാരിയറിൽ ഇടിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് റേസിങ്ങ് നടത്തിയ ഡ്രൈവർമാരെ കണ്ടെത്താൻ അതിവേഗം അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നീട് ട്രാഫിക് ആൻഡ് പട്രോൾ അഡ്മിനിസ്ട്രേഷൻ ഡ്രൈവർമാരെക്കുറിച്ച് സൂക്ഷ്മമായി അന്വേഷിക്കുകയും അശ്രദ്ധമായ റേസിംഗിൽ ഏർപ്പെട്ടിരിക്കുന്ന ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.