അജ്മാനിൽ ഭിക്ഷാടനം കൈകാര്യം ചെയ്യുന്നതിനുള്ള വാർഷിക കാമ്പെയ്നിൻ്റെ ഭാഗമായി റമദാനിലെ ആദ്യ ആഴ്ചയിൽ 45 യാചകരെ അറസ്റ്റ് ചെയ്തതായി അജ്മാൻ പോലീസ് അറിയിച്ചു.
യാചകരെ പരിമിതപ്പെടുത്തുന്നതിന് രാജ്യത്തെ പൗരന്മാരുമായും താമസക്കാരുമായും വിവിധ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഈ വർഷത്തെ കാമ്പെയ്ൻ നടത്തുന്നത്.
ഈ വർഷത്തെ കാമ്പെയ്ൻ വിജയമക്കുന്നതിനായി യാചകരെ നിരീക്ഷിക്കുന്നതിനും പിന്തുടരുന്നതിനുമായി ഒരു സെർച്ച് ടീമിനെ രൂപീകരിച്ചുകൊണ്ട് പോലീസ് സുരക്ഷാ സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്, അതേസമയം വാണിജ്യ വിപണികൾ, പാർപ്പിട പരിസരങ്ങൾ, പള്ളികൾ, ബാങ്കുകൾ തുടങ്ങിയ യാചകർ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.