റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളം വഴി ഏകദേശം 11 കിലോഗ്രാം മയക്കുമരുന്ന് കടത്താനുള്ള രണ്ട് വ്യത്യസ്ത ശ്രമങ്ങൾ റാസൽഖൈമ കസ്റ്റംസ് പരാജയപ്പെടുത്തി.
വിമാനത്താവളം വഴി രാജ്യത്തേക്ക് വരികയായിരുന്ന രണ്ട് യാത്രക്കാരുടെ ലഗേജിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവർ പ്രൊഫഷണൽ രീതിയിലാണ് ഈ കള്ളക്കടത്ത് ഒളിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു.
കൂടുതൽ സുരക്ഷാ നടപടികൾ ആരംഭിക്കുന്നതിനായി പിടിച്ചെടുത്ത മയക്കുമരുന്ന് ഉടൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിരിക്കുകയാണ്. ഇത്തരം കള്ളക്കടത്ത് പ്രവർത്തനങ്ങളുടെ അപകടങ്ങളിൽ നിന്ന് എമിറേറ്റുകളേയും നിവാസികളെയും സംരക്ഷിക്കുന്നതിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിർണായക പങ്കിനെ റാസൽഖൈമ കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അബ്ദുല്ല അൽ മഹ്രെസി അഭിനന്ദിച്ചു