യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആരംഭിച്ച കാറ്റ് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയോടുകൂടി ശക്തമായി ഇന്ന് രാത്രി 8 മണി വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഇത് ചില പ്രദേശങ്ങളിൽ പൊടി നിറഞ്ഞ കാലാവസ്ഥയ്ക്ക് കാരണമാകുമെന്നും NCM അറിയിച്ചു.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ പ്രക്ഷുബ്ധമാകുമെന്നതിനാൽ കടലിൽ ഇറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദുബായിൽ പരമാവധി താപനില 27 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 31 ഡിഗ്രി സെൽഷ്യസും ആയിരിക്കാനാണ് സാധ്യത.