Search
Close this search box.

കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡിഗോയും എയർ ഇന്ത്യ എക്‌സ്പ്രസും തമ്മിലുരസി : ആളപായമില്ല

IndiGo and Air India Express clash in Kolkata: No casualties

കൊൽക്കത്ത വിമാനത്താവളത്തിൽ ബിഹാറിലെ ദർഭംഗയിലേക്കു പോകാനുള്ള ഇൻഡിഗോ വിമാനം റൺവേയിലേക്കു കയറാൻ ക്ലിയറൻസ് കാത്തുകിടന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഉരസിയിടിച്ച് അപകടമുണ്ടായി.

നൂറുകണക്കിനു യാത്രക്കാർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കൊൽക്കത്ത വിമാനത്താവളത്തിൽ ഇന്ന് ബുധനാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. അപകടത്തിൽ രണ്ട് വിമാനങ്ങളുടെയും ചിറകുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.

എയർ ഇന്ത്യ വിമാനത്തിൽ 169 പേരും ഇൻഡിഗോയിൽ നാലു കുട്ടികളടക്കം 149 പേരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരുക്കില്ലെന്നു വിമാനക്കമ്പനികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts