മുത്തലാഖും ശബരിമലയും രണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശബരിമലയിലെ സ്‌ത്രീപ്രവേശന നിയന്ത്രണം ആചാരമാണെന്നും പ്രായഭേദമെന്യേ സ്‌ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി ബെഞ്ചിലെ വനിതാ ജഡ്‌ജിയുടെ വിയോജന വിധി ശ്രദ്ധിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. അതേസമയം മുത്തലാഖ് സ്ത്രീ സമത്വത്തിന്റെ വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുവത്സരദിനത്തിൽ വാർത്താഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ശബരിമല വിധിയെ പറ്റി ആദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്.
സുപ്രീംകോടതി വിധിക്ക് ശേഷമാണ് മുത്തലാഖ് ഓർഡിനൻസ് കൊണ്ടുവന്നത് എന്നും അത് ഏതെങ്കിലും മതവിശ്വാസത്തെ ലക്‌ഷ്യം വെച്ചുള്ളതല്ലെന്നും മോദി പറഞ്ഞു. മുസ്‌ലിം രാജ്യങ്ങളും മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ പോലും നിരോധിച്ചിട്ടുണ്ട്. .