ഭക്ഷ്യ നിർമ്മാതാക്കൾ കൂടുതൽ കാലം ഭക്ഷണങ്ങൾ ഫ്രഷ് ആയി നിലനിർത്താൻ ഉപയോഗിക്കുന്ന ഒരു തരം കൊഴുപ്പ് ”ഹൈഡ്രജനേറ്റഡ് ഓയിൽ” യുഎഇയിൽ താമസിയാതെ നിരോധിച്ചേക്കുമെന്ന് ഫെഡറൽ നാഷണൽ കൗൺസിൽ (FNC) ഒരു ഹിയറിംഗിൻ്റെ അടിസ്ഥാനത്തിൽ മുന്നറിയിപ്പ് നൽകി.
ഫെഡറൽ നാഷണൽ കൗൺസിലിന്റെ ഒരു സെഷനിൽ, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ അംന അൽ ദഹക്ക്, രാജ്യത്തെ ഭക്ഷ്യ വ്യവസായത്തിൽ ഹൈഡ്രജൻ എണ്ണകൾ നിരോധിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.
ഈ എണ്ണകളുമായി ബന്ധപ്പെട്ട ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് അവർ ഊന്നിപ്പറയുകയും ഭക്ഷ്യ സുരക്ഷയ്ക്കുള്ള ദേശീയ സമിതി ഇതിനകം നിരോധനത്തിന് ഭാഗികമായി അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രി പ്രസ്താവിച്ചു. ഈ നിരോധനം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് യുഎഇയിലുടനീളമുള്ള ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ചില സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ പാലിക്കുന്നതിന് മന്ത്രാലയം ഗ്രേസ് പിരീഡ് നൽകും. നിരോധനം നടപ്പാക്കുന്നത് ബന്ധപ്പെട്ട അധികാരികൾ മുഖേന നിരീക്ഷിക്കുകയും ചെയ്യും.