ഗാസയിൽ നിന്നുള്ള കുട്ടികളും അർബുദരോഗികളുമടങ്ങുന്ന 14-ാം സംഘം ചികിത്സക്കായി യുഎഇയിലെത്തിയതായി അധികൃതർ അറിയിച്ചു. ഇവരെ യുഎഇയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരുക്കേറ്റ 1,000 കുട്ടികൾക്കും 1,000 കാൻസർ രോഗികൾക്കും വൈദ്യചികിത്സ നൽകാനുള്ള പ്രസിഡന്റ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻറെ നിർദേശത്തെ തുടർന്നാണിത്.
32 രോഗികൾക്കൊപ്പം 64 കുടുംബാംഗങ്ങളുമുണ്ടായിരുന്നു. അവിടെയെത്തിയ ഉടൻ മെഡിക്കൽ ടീമുകൾ രോഗികളെ അടിയന്തര പരിചരണത്തിനായി ആശുപത്രികളിലേയ്ക്ക് കൊണ്ടുപോയി.