കുതിരയോട്ട മത്സരമായ ദുബായ് ലോകകപ്പ് ഇന്ന് : വിജയികളെ കാത്തിരിക്കുന്നത് 3.5 കോടി ഡോളർ

Equestrian competition Dubai World Cup today: 3.5 million dollars awaits the winners

കുതിരയോട്ട മത്സരമായ ദുബായ് ലോകകപ്പിന്റെ 28-ാമത് എഡിഷൻ ഇന്ന് ശനിയാഴ്‌ച ദുബായ് മെയ്‌ദാൻ റേസ്കോഴ്‌സിൽ നടക്കും

എല്ലാവർഷവും ലോക ശ്രദ്ധ നേടാറുള്ള വേൾഡ് കപ്പിൽ ഇത്തവണ 14 രാജ്യങ്ങളിലെ 125 കുതിരകളാണ് പോരിനിറങ്ങുന്നത്. ആയിരക്കണക്കിന് കാണികളെയും രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖരെയും ഗാലറിയിൽ പ്രതീക്ഷിക്കുന്നുണ്ട്.

ദുബായ് റേസിങ് ക്ലബ് ഒരുക്കുന്ന മൽസരത്തിലെ വിജയികളെ കാത്തിരിക്കുന്നത് 3.5 കോടി ഡോളറാണ്. ചാമ്പ്യൻ കുതിരയുടെ ഉടമക്ക് 1.2 കോടി ഡോളർ സമ്മാനമാണ് ലഭിക്കാറുള്ളത്. മൽസരത്തിന്റെ സമാപന ചടങ്ങിന് മുമ്പില്ലാത്ത സംവിധാനങ്ങളാണ് സംഘാടകർ ഒരുക്കുന്നത്. ഏറ്റവും പുതിയ ഡ്രോൺ, ലേസർ, ലൈറ്റിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടക്കുന്ന ഷോ ഗിന്നസ് വേൾഡ് റെക്കോർഡ് തകർക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

മെയ്‌ദാൻ റേസ്‌കോഴ്‌സ് സൗകര്യത്തിനുള്ളിൽ പാർക്കിംഗ് ഏരിയകളും സൗജന്യ ഷട്ടിൽ ബസുകളും ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1 മണി മുതൽ അർദ്ധരാത്രി 12 മണി വരെ ഇവ പ്രവർത്തിക്കും.

പാർക്കിംഗ് ഏരിയകളുടേയും സൗജന്യ ഷട്ടിൽ ബസ് സർവീസുകളുടേയും വിശദ വിവരങ്ങൾ അടങ്ങുന്ന അതോറിറ്റി പുറത്ത് വിട്ട ഒരു മാപ്പ് താഴെകൊടുക്കുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!