Search
Close this search box.

ഷെയ്ഖ് സായിദിനെ ആദരിക്കുന്നതിനായി 20 ബില്യൺ ദിർഹത്തിന്റെ മാനുഷിക സംരംഭവുമായി യുഎഇ

UAE launches Dh20 billion humanitarian initiative

ലോകത്തിലെ ഏറ്റവും ദുർബലരായ സമൂഹങ്ങളിലെ മാനുഷിക പ്രവർത്തനങ്ങൾക്കായി 20 ബില്യൺ ദിർഹം അനുവദിച്ചുകൊണ്ട് ഒരു മാനുഷിക സംരംഭം ആരംഭിക്കുമെന്ന് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്നലെ മാർച്ച് 30 വെള്ളിയാഴ്ച്ച പ്രഖ്യാപിച്ചു.

അന്തരിച്ച യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ മാനുഷിക കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ മാനുഷിക സംരംഭം ആരംഭിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ദുർബലരായ കമ്മ്യൂണിറ്റികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമാണ് ഇത് ലക്ഷ്യമിടുന്നത്.

സായിദ് മാനുഷിക ദിനത്തിലും ഷെയ്ഖ് സായിദിൻ്റെ 20-ാം ചരമവാർഷികത്തിലും ആണ് ഈ പ്രഖ്യാപനം നടന്നത്. ലോകത്തിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഈ സംരംഭത്തിന്റെ പ്രയോജനം ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!