ഷാർജ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും ഷാർജ കിരീടാവകാശിയും ഷാർജ ഉപ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും ഷെയ്ഖ് അബ്ദുല്ല ബിനും ചേർന്ന് കൽബയിലെ അൽ ഹെഫയ്യ തടാകം ഇന്നലെ ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. ഷാർജ ഡെപ്യൂട്ടി ഭരണാധികാരി സലേം ബിൻ സുൽത്താൻ അൽ ഖാസിമിയും ചടങ്ങിൽ പങ്കെടുത്തു. അൽ ഹിയാർ ടണൽ കഴിഞ്ഞ് ഷാർജ-കൽബ റോഡിലാണ് തടാകം സ്ഥിതി ചെയ്യുന്നത്.
ഈ തടാകം ജനങ്ങൾക്ക് ഒരു തന്ത്രപ്രധാനമായ ജലസംഭരണിയായി പ്രവർത്തിക്കാനും പ്രാദേശിക പാരിസ്ഥിതിക സൗന്ദര്യം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഷാർജയിലെ നഗര അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നാണ് അൽ ഹെഫയ്യ തടാകം.