ഓപ്പറേഷൻസ് താൽക്കാലികമായി നിർത്തിയ അബുദാബി ബിഗ് ടിക്കറ്റിന്റെ അവസാന നറുക്കെടുപ്പിൽ (Big Ticket live draw series 262 ) ഖത്തറിൽ മെക്കാനിക്കൽ ടെക്നീഷ്യനായ തമിഴ്‌നാട്ടുകാരൻ രമേഷ് പേശലാലു കണ്ണന് 10 മില്യൺ ദിർഹം (22.74 കോടി രൂപ) സമ്മാനം ലഭിച്ചു. മാർച്ച് 29 ന് വാങ്ങിയ 056845 എന്ന ടിക്കറ്റിലാണ് അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചത്.
5 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന രമേഷ് 10 സുഹൃത്തുക്കളുമായി ചേർന്ന് ഓൺലൈനിലൂടെ എടുത്ത ടിക്കറ്റിലാണ് സമ്മാനം അടിച്ചത്.
യുഎഇയുടെ പുതിയ നിയന്ത്രണം മൂലം ഈ മാസം ഏപ്രിൽ ഒന്നു മുതൽ ബിഗ് ടിക്കറ്റിന്റെറെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുമെന്ന് അറിയിച്ചിരുന്നു. നേരത്തെ പ്രഖ്യാപിച്ച നറുക്കെടുപ്പ് ഇന്നലെ ഏപ്രിൽ 3 ന് നടത്തുമെന്നും സംഘാടകർ അറിയിച്ചിരുന്നു.
ബിഗ് ടിക്കറ്റ് ടിക്കറ്റ് താൽക്കാലികമായി നിർത്തിയത് ഒരു ചെറിയ സമയത്തേക്കായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് തുടരണമെന്നും സംഘാടകർ അറിയിച്ചു.