ദുബായിൽ 20 വർഷമായി സേവനമനുഷ്ഠിച്ച മസ്ജിദുകളിലെ ഇമാമുമാർ, മതപ്രഭാഷകർ, മുഅദ്ദീൻ, മുഫ്തികൾ, മത ഗവേഷകർ എന്നിവർക്ക് ഗോൾഡൻ വിസ നൽകുമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗോൾഡൻ വിസ അറിയിച്ചു.
അവരുടെ ദീർഘകാല അർപ്പണബോധത്തിനും സുപ്രധാന സാമൂഹിക പങ്കുകൾക്കുമുള്ള അഭിനന്ദന സൂചകമായാണ് ഈ ഗോൾഡൻ വിസകൾ കൊടുക്കാനുള്ള തീരുമാനമെന്ന് ഷെയ്ഖ് ഹംദാൻ അറിയിച്ചു.