ഈദുൽ ഫിത്തർ അടുത്തിരിക്കെ സുഗമമായ ആഘോഷം ഉറപ്പാക്കാൻ പ്രത്യേക 43 ടീമുകളെ ഷാർജ മുനിസിപ്പാലിറ്റി വിന്യസിച്ചിട്ടുണ്ട്.
ഭക്ഷ്യ സ്ഥാപനങ്ങൾ, സലൂണുകൾ, പൊതു ഇടങ്ങൾ എന്നിവയുടെ പരിശോധന ഉൾപ്പെടെ ബീച്ച് ഏരിയകളുടെയും പ്രാർത്ഥനാ സ്ഥലങ്ങളുടെയും മേൽനോട്ടം വഹിക്കാൻ പ്രത്യേക ടീമുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതു സുരക്ഷയ്ക്കും ആരോഗ്യ നിലവാരത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള നിരീക്ഷണ ശ്രമങ്ങൾ തെരുവ് കച്ചവടക്കാരിലേക്കും വർദ്ധിപ്പിക്കും. ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും.
റെസ്റ്റോറൻ്റുകൾ, ബേക്കറികൾ, സ്വീറ്റ് ഷോപ്പുകൾ എന്നിവയുൾപ്പെടെ ഈദ് സമയത്ത് ഭക്ഷണ സ്ഥാപനങ്ങൾ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നത് പ്രത്യേക സംഘങ്ങൾ നിരീക്ഷിക്കും. പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനും ഏതെങ്കിലും ലംഘനങ്ങൾ ഉടനടി പരിഹരിക്കുന്നതിനും പരിശോധനാ സംഘങ്ങൾ രാപ്പകലില്ലാതെ പ്രവർത്തിക്കും.