ഈദ് അൽ ഫിത്തറിനോടനുബന്ധിച്ച് ഷാർജയിൽ ശവ്വാൽ 1 മുതൽ 3 വരെ സൗജന്യപാർക്കിംഗ് അനുവദിക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
എന്നിരുന്നാലും, നീല സൈൻബോർഡുകളുള്ള പാർക്കിംഗ് സോണുകളിൽ നിരക്കുകൾ നൽകേണ്ടിവരും. ഈ പാർക്കിംഗ് സോണുകളിൽ വെള്ളിയാഴ്‌ചയും പൊതു അവധി ദിനങ്ങളും ഉൾപ്പെടെ ആഴ്‌ചയിലെ എല്ലാ ദിവസങ്ങളിലും പാർക്കിങ് ഫീസ് നൽകണം.
ട്രാഫിക്ക് ലംഘനങ്ങൾ നിരീക്ഷിക്കാൻ ഈദിനോടനുബന്ധിച്ച് പ്രത്യേക ഇൻസ്പെക്ടർമാരെ വിന്യസിക്കുമെന്നും അതോറിറ്റി അറിയിച്ചു. ഈദ് പ്രാർത്ഥനാ ഹാളുകൾ സുരക്ഷിതമാക്കുന്നതിനും ആരാധകർക്ക് മതിയായ പാർക്കിംഗ് ഉറപ്പാക്കുന്നതിനും പ്രത്യേക ടീമുകൾ പ്രവർത്തിക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സയീദ് അൽ തുനൈജി പറഞ്ഞു.