ഗാസയിൽ പരിക്കേറ്റ 1,000 കുട്ടികൾക്കും 1,000 കാൻസർ രോഗികൾക്കും വൈദ്യചികിത്സ നൽകാനുള്ള യുഎഇയുടെ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി ഗാസയിൽ നിന്നുള്ള കുട്ടികളും കാൻസർ രോഗികളുമടങ്ങുന്ന പതിനഞ്ചാമത്തെ സംഘം ചികിത്സക്കായി ഇന്നലെ വെള്ളിയാഴ്ച (ഏപ്രിൽ 5, 2024) യുഎഇയിൽ എത്തി.
അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിലെ അൽ അരിഷ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനം അബുദാബിയിലെ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ആണ് ലാൻഡ് ചെയ്തത്, അടിയന്തര വൈദ്യസഹായം ആവശ്യമുള്ള 27 രോഗികളും 60 കുടുംബാംഗങ്ങളും ഈ സംഘത്തിൽ ഉണ്ടായിരുന്നു.