ഈദുൽ ഫിത്തറിന് മുന്നോടിയായി അബുദാബിയിലെ ഖലീഫ സിറ്റിയിൽ 21 പാർക്കുകൾ തുറക്കുമെന്ന് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് അറിയിച്ചു.
കളിസ്ഥലങ്ങൾ, ഇരിപ്പിടങ്ങളും ഒത്തുചേരലുകളും, ബാർബിക്യൂ ഏരിയകൾ, സ്‌പോർട്‌സ് സൗകര്യങ്ങൾ, ഓഫ്-ലീഷ് ഡോഗ് ഏരിയകൾ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഉൾപ്പെടെ താമസക്കാരുടെ വിവിധ ആവശ്യങ്ങളും മുൻഗണനകളും കണക്കിലെടുത്താണ് പാർക്കുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
പാർക്കുകളിൽ സന്ദർശകർക്ക് മൾട്ടി-യൂസ് ഗെയിംസ് ഏരിയകൾ (MUGA) മുതൽ പാഡൽ, വോളിബോൾ, ബാഡ്മിൻ്റൺ, ക്രിക്കറ്റ്, പാർക്കർ എന്നിങ്ങനെയുള്ള ഔട്ട്ഡോർ പ്രവർത്തനങ്ങൾ ആസ്വദിക്കാനുമാകും. കായിക പ്രേമികൾക്ക് ഫുൾ, സെമി ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകളും ഇടത്തരം ഫുട്‌ബോൾ പിച്ചും പ്രയോജനപ്പെടുത്താം.
കൂടാതെ രണ്ട് പാർക്കുകൾ ഭിന്നശേഷിക്കാരായ ആളുകൾക്കായി കളിസ്ഥലങ്ങൾ ഉൾക്കൊള്ളുന്നതാണ്. 2024-ൽ മൊത്തം 150 പുതിയ പാർക്കുകൾ തുറക്കാനാണ് അധികൃതർ പദ്ധതിയിട്ടിരിക്കുന്നത്