യുഎഇയിൽ നാളെ ഏപ്രിൽ 8 തിങ്കളാഴ്ച വൈകുന്നേരം ചന്ദ്രക്കല നിരീക്ഷിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഈദ് അൽ ഫിത്തറിന്റെ ആദ്യദിനം പ്രഖ്യാപിക്കും. നാളെ റമദാൻ 29 പൂർത്തിയാക്കി ചന്ദ്രക്കല കണ്ടാൽ ഏപ്രിൽ 9 നായിരിക്കും ഈദ്. റമദാൻ 30 പൂർത്തിയാക്കുകയാണെങ്കിൽ ഏപ്രിൽ 10 നായിരിക്കും ഈദ് ആഘോഷിക്കുക.
ഈദ് ദിവസത്തിലെ നമസ്കാര സമയങ്ങളും ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെൻ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതനുസരിച്ച് ദുബായിൽ രാവിലെ 6.20 നും ഷാർജയിൽ രാവിലെ 6.17 നും അബുദാബിയിൽ രാവിലെ 6.22 നും അജ്മാനിൽ 6.17 നും ഉമ്മുൽ ഖുവൈനിൽ 6.13 നും റാസൽഖൈമയിൽ 6.15നും ഫുജൈറയിൽ 6.14 നും ആയിരിക്കും.