ഗാസയിലേക്ക് കൂടുതൽ മാനുഷിക പിന്തുണ : 4,630 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി യുഎഇയുടെ മൂന്നാമത്തെ സഹായ കപ്പലെത്തി

More humanitarian support to Gaza- UAE's third aid ship arrives with 4,630 tonnes of relief supplies

ഗാസയിലെ പലസ്തീൻ ജനതയ്ക്ക് കൂടുതൽ മാനുഷിക പിന്തുണ നൽകുന്നതിനായി 4,630 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി യുഎഇയുടെ മൂന്നാമത്തെ സഹായ കപ്പൽ അൽ അരിഷ് തുറമുഖത്തെത്തി. ഓപ്പറേഷൻ “ചൈവൽറസ് നൈറ്റ് 3” യുടെ ഭാഗമായാണ് ഈ സഹായമെത്തിച്ചിരിക്കുന്നത്.

ഈ കയറ്റുമതിയിൽ ഭക്ഷണവും മെഡിക്കൽ സപ്ലൈകളും, കുട്ടികൾക്കുള്ള ഫോർമുല, പാർപ്പിട സാമഗ്രികൾ, ശൈത്യകാല വസ്ത്രങ്ങൾ, മറ്റ് ആവശ്യമായ സാധനങ്ങൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്

ഗാസയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രസൻ്റ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശപ്രകാരമാണ് ഈ കപ്പൽ അയച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!