ശബരിമലയിൽ സന്ദർശനം നടത്തി 2 യുവതികൾ. ഇന്ന് പുലർച്ചെയാണ് കോഴിക്കോട് കൊയിലാണ്ടി പൊയിൽകാവ് സ്വദേശി ബിന്ദു ഹരിഹരൻ (42), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുർഗ (45) എന്നിവർ ശബരിമല ദർശനം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ രാവിലെ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാർത്ത ശരിയാണെന്ന് വിശദീകരിച്ചത്.
യുവതീദർശന വാർത്ത സ്ഥിതീകരിക്കപ്പെട്ടതിനു പിന്നാലെ ശുദ്ധി കർമ്മങ്ങൾക്കായി തന്ത്രി നടയടച്ചു.