ഇന്ന് റമദാൻ 29 ന് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഈദ് അൽ ഫിത്തർ മറ്റന്നാൾ 2024 ഏപ്രിൽ 10 ബുധനാഴ്ചയായിരിക്കും. ഒമാനിൽ നാളെ ചൊവ്വാഴ്ച്ചയാണ് ഈദ് അൽ ഫിത്തർ പ്രഖ്യാപനം ഉണ്ടാകുക.
ഇതനുസരിച്ച് യുഎഇയിലെ സ്വകാര്യസ്ഥാപനങ്ങൾക്ക് റമദാൻ 29,30 (ഏപ്രിൽ 8,9 ), ശവ്വാൽ 1,2,3 ഏപ്രിൽ 10,11,12 വെള്ളിയാഴ്ച്ച വരെ 5 ദിവസം അവധി ലഭിക്കും. ശനി, ഞായർ കൂടി അവധി ലഭിക്കാറുള്ള ജീവനക്കാർക്ക് തുടർച്ചയായി 7 ദിവസത്തെ അവധിയും ലഭിക്കും.