യുഎഇ വൈസ് പ്രസിഡൻ്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യുഎഇയിലെ ജനങ്ങൾക്കും അറബ് ലോകത്തിനും ഇസ്ലാമിക രാഷ്ട്രങ്ങൾക്കും ഈദ് ആശംസകൾ നേർന്നു.
ദൈവം നമ്മുടെ എല്ലാവരുടെയും മേൽ അവൻ്റെ അനുഗ്രഹങ്ങൾ ചൊരിയട്ടെ, ഈ സന്തോഷകരമായ സന്ദർഭം നന്മയോടും സമൃദ്ധിയോടും കൂടി ആഘോഷിക്കാൻ അവസരം നൽകട്ടെ. ഈ അനുഗ്രഹീത മാസത്തിലെ അനുസരണത്തിൻ്റെ പ്രവൃത്തികൾ സ്വീകരിക്കപ്പെടട്ടെയെന്നാണ് ഷെയ്ഖ് മുഹമ്മദ് എക്‌സിൽ എഴുതിയത്.
“ഞങ്ങളുടെ നേതൃത്വത്തെയും ഞങ്ങളുടെ ജനങ്ങളെയും ലോകമെമ്പാടുമുള്ള എല്ലാ മുസ്ലീങ്ങളെയും ഈദ് അൽ ഫിത്തറിൻ്റെ വേളയിൽ ഞങ്ങൾ അഭിനന്ദിക്കുന്നു. അത് എല്ലാവർക്കും സന്തോഷവും അനുഗ്രഹവും സമൃദ്ധിയും നൽകട്ടെയെന്ന് ഷെയ്ഖ് ഹംദാൻ ആശംസിച്ചു.