Search
Close this search box.

മക്കളോടൊപ്പം പെരുന്നാളാഘോഷിക്കാനെത്തിയ തൃശൂർ വടക്കേക്കാട് സ്വദേശി അബുദാബിയിൽ അന്തരിച്ചു.

A native of Thrissur Vadakkedakad, who had come to celebrate the festival with his children, passed away in Abu Dhabi.

മക്കളോടൊപ്പം പെരുന്നാളാഘോഷിക്കാനെത്തിയ തൃശൂർ വടക്കേക്കാട് സ്വദേശി അബുദാബിയിൽ അന്തരിച്ചു.

യുഎഇയിലെ മുൻ പ്രവാസിയും തൃശൂർ വടക്കേക്കാട് സ്വദേശിയുമായ പൊന്തയിൽ കുഞ്ഞുമുഹമ്മദ് കാഞ്ഞിരപ്പുള്ളി (74) ആണ് അന്തരിച്ചത്. 4 ദിവസം മുമ്പ് യുഎഇയിലുള്ള മക്കളുടെ അടുത്ത് ഭാര്യക്കൊപ്പം പെരുന്നാളാഘോഷിക്കാനെത്തിയതായിരുന്നു.

തിങ്കളാഴ്ച്‌ച രാവിലെ രക്‌തസമ്മർദ്ദം കുറഞ്ഞ് ഇദ്ദേഹത്തെ അബുദാബിയിലെ മഫ്രക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

ഭാര്യ: സുലൈഖ. മക്കൾ: നൗഫൽ, നിഷാം, നിയാസ് (മൂന്നുപേരും യുഎഇ ), നവാസ്. മരുമക്കൾ : നിബിത, നൈന, മിൻസ്. കബറടക്കം ഇന്ന്( വ്യാഴം) രാവിലെ വടക്കേക്കാട് എരിഞ്ഞിപ്പടി ജമാഅത്ത് പള്ളിയിൽ നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!