യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചില ഭാഗങ്ങളിൽ മഴ പെയ്തേക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇന്ന് പർവതങ്ങളിൽ താപനില 16 ഡിഗ്രി സെൽഷ്യസ് വരെ താഴ്‌ന്നേക്കാം. ആന്തരിക പ്രദേശങ്ങളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ചില സമയത്ത് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിലും ചില സമയത്ത് 40 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
രാത്രിയിൽ ഒമാൻ കടൽ പ്രക്ഷുബ്ധമായേക്കാം. നാളെ ഞായറാഴ്ച മുതൽ രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടും കൂടിയ കനത്ത മഴ പെയ്യുമെന്നും, ആലിപ്പഴ വർഷവും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാകേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.