ഗാസയിൽ 82 ടൺ ഭക്ഷണവും ദുരിതാശ്വാസ സഹായവും എയർഡ്രോപ്പ് ചെയ്ത് യുഎഇ

UAE airdrops 82 tons of food and relief aid to Gaza

‘ബേർഡ്‌സ് ഓഫ് ഗുഡ്‌നെസ്’ ഓപ്പറേഷൻ്റെ ഭാഗമായി യുഎഇ പ്രതിരോധ മന്ത്രാലയത്തിൻ്റെ ജോയിൻ്റ് ഓപ്പറേഷൻസ് കമാൻഡ് 33-ാമത് എയർഡ്രോപ്പ് മാനുഷിക,ദുരിതാശ്വാസ സഹായങ്ങൾ നടപ്പിലാക്കി.

യുഎഇ വ്യോമസേനയുടെ രണ്ട് C17 വിമാനങ്ങളും ഈജിപ്ഷ്യൻ വ്യോമസേനയുടെ രണ്ട് C295 വിമാനങ്ങളുമാണ് എയർഡ്രോപ്പ് ഓപ്പറേഷനിൽ പങ്കെടുത്തത്.

82 ടൺ ഭക്ഷണവും ദുരിതാശ്വാസ സഹായവും വഹിച്ച് നാല് വിമാനങ്ങൾ വഴി വടക്കൻ ഗാസ മുനമ്പിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് എയർഡ്രോപ്പ് നടത്തിയത്. മൊത്തം സഹായ എയർഡ്രോപ്പുകളുടെ അളവ് 2,107 ടണ്ണായിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!