യുഎഇയിൽ ഇന്നലെ ഏപ്രിൽ 14 ഞായറാഴ്ച്ച ആരംഭിച്ച അസ്ഥിരമായ കാലാവസ്ഥ തുടരുകയാണ്. പലയിടങ്ങളിലും ഏപ്രിൽ 17 ബുധനാഴ്ച്ച വരെ വ്യത്യസ്ത തീവ്രതയിലുള്ള മഴ പ്രതീക്ഷിക്കണമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചിട്ടുണ്ട്.
ചിലപ്പോൾ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. രാജ്യത്ത് ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു,