ദെയ്‌രയിലെ ഇൻഫിനിറ്റി ബ്രിഡ്ജിൻ്റെ റാംപിൻ്റെ അവസാനം മുതൽ അൽ ഖലീജിൻ്റെയും കെയ്‌റോ സ്ട്രീറ്റിൻ്റെയും ഇന്റർസെക്ഷൻ വരെ നീളുന്ന അൽ ഖലീജ് സ്ട്രീറ്റ് ടണൽ പദ്ധതിക്ക് ദുബായിലെ റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) കരാർ നൽകി.
രണ്ട് ദിശകളിലുമായി മണിക്കൂറിൽ 12,000 വാഹനങ്ങൾ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ടണലിന് 1,650 മീറ്റർ നീളത്തിൽ ആറ് വരികൾ ഉണ്ടാകും.
ദ്രുതഗതിയിലുള്ള ജനസംഖ്യാ വളർച്ചയ്ക്കും നഗരവൽക്കരണത്തിനും അനുസൃതമായി അൽ ഷിണ്ടഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതിയുടെ വികസനം പൂർത്തീകരിക്കുന്നതിന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശത്തെ തുടർന്നാണ് ഈ ടണലിന്റെ നിർമ്മാണമെന്നും അതോറിറ്റി അറിയിച്ചു.