യു എ ഇയിലെ കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് റാസൽഖൈമയിലെ ബീച്ചുകളും പാർക്കുകളും താത്കാലികമായി അടച്ചിടുന്നതായി റാസൽഖൈമ പബ്ലിക് സർവീസസ് അറിയിച്ചു. കാലാവസ്ഥ സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് തുറക്കുന്ന തീയതി പ്രഖ്യാപിക്കും.
റാസൽഖൈമയിലെ പ്രാദേശിക എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ ടീം എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്കുള്ള ക്ലാസുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.