യു. എ. യിൽ പല ഭാഗങ്ങളിലും മലിനജലം കുടിവെള്ളവുമായി കൂടിക്കലർന്ന് ആളുകൾക്കുണ്ടായ ആസ്വസ്ഥതകൾ പരിഹരിക്കുന്നതിനായി അതുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങൾ സജീവമായ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ദുബായ്‌വാർത്ത വാട്ട്‌സ്ആപ്പ് ചാനലിൽ അംഗമാകൂ… click here
രാജ്യത്ത് ചില പ്രദേശങ്ങളിലെങ്കിലും ആളുകൾക്ക് ഇത്തരം ആരോഗ്യ പ്രശനങ്ങൾ ഉണ്ടായിട്ടുള്ളതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില ഇടങ്ങളിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടുകയും അതിലേക്ക് മലിനജലം കലരുകയും അത് കുടിവെള്ള ടാങ്കുകളിലേക്ക് ഒഴുകിയെത്തിയത് മൂലം കുറച്ചു പേർക്കെങ്കിലും ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതായി ആശുപത്രി വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്. ചില ഇടങ്ങളിൽ അണ്ടർ ഗ്രൗണ്ട് ടാങ്കുകളിലേക്കും മഴവെള്ളം ഒലിച്ചെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇത് പരിഹരിക്കുന്നതിനായി മിനിസ്ട്രി ഒഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചറും മിനിസ്ട്രി ഒഫ് ഹെൽത് ആൻഡ് പ്രിവെൻഷനും (mohap ) ചേർന്ന് സജീവ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഒരു കാരണവശാലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ എടുക്കുമെന്ന് ഊർജ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. അതിനാൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് ദുരന്ത നിവാരണമന്ത്രാലയവും ആവർത്തിക്കുന്നു.
ഷാർജയിലും മറ്റു പല പ്രദേശങ്ങളിലും മലിനജലവും പൈപ്പുവെള്ളവുമായി കൂടിക്കലർന്നത് അറിയാതെ ഉപയോഗിച്ചത് കാരണം ചിലയാളുകൾക്ക് ഛർദിയും അതിസാര ലക്ഷണങ്ങളും കണ്ടു വന്നിരുന്നു. അങ്ങനെയുള്ളവർ ചികിത്സ തേടിയ പശ്ചാത്താലത്തിലാണ് മന്ത്രാലയങ്ങൾ ഈ വിവരങ്ങൾ വെളിപ്പെടുത്തിയി ട്ടുള്ളയത്.