കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ വോട്ടിങ് പുരോഗമിക്കുന്നു. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം കേരളത്തിൽ പോളിങ് 60 ശതമാനം കടന്നു. മിക്ക ബൂത്തുകളിലും ശക്തമായ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. മോക്ക് പോളിംഗ് ആരംഭിച്ചത് രാവിലെ 5.30നാണ്. ശക്തമായ ചൂടിനെ വകവെക്കാതെ ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ എത്തിക്കൊണ്ടിരിക്കുന്നു. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. വോട്ടർമാർ കൂടുതലും മലപ്പുറം മണ്ഡലത്തിലാണ്. കുറവ് ഇടുക്കിയിലും. 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ.