യുഎഇയിൽ ഇന്ന് ഏപ്രിൽ 27 ശനിയാഴ്ച പുലർച്ചെ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ( NCM ) അറിയിച്ചു.
പ്രാദേശിക സമയം പുലർച്ചെ 3.03ന് ഖോർഫക്കൻ തീരത്ത് അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. ചില നിവാസികൾക്ക് പ്രകമ്പനം അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഭൂചലനത്തെത്തുടർന്ന് രാജ്യത്ത് ഒരു നാശനഷ്ട്ടവും ആളപായവും ഉണ്ടായിട്ടില്ലെന്നും NCM അറിയിച്ചു.