Search
Close this search box.

ദുബായിൽ റമദാൻ കാലയളവിൽ അറസ്റ്റിലായത് യാചകരും അനധികൃത തൊഴിലാളികളും വഴിയോര കച്ചവടക്കാരുമടങ്ങുന്ന 967 പേർ

967 people including beggars, illegal workers and street vendors arrested during Ramadan in Dubai

ദുബായിൽ റമദാൻ കാലയളവിൽ യാചകരും അനധികൃത തൊഴിലാളികളും വഴിയോര കച്ചവടക്കാരുമടങ്ങുന്ന 967 പേർ അറസ്റ്റിലായിട്ടുണ്ടെന്ന് ദുബായ് പോലീസ് അറിയിച്ചു.

അറസ്റ്റിലായ ഭിക്ഷാടകരിൽ തൊണ്ണൂറ്റി ഒമ്പത് ശതമാനവും ഭിക്ഷാടനം ഒരു ‘പ്രൊഫഷൻ’ ആയി കാണുന്നവരാണെന്ന് പോലീസ് പറഞ്ഞു.

റമദാൻ കാലയളവിൽ ഭിക്ഷാടകർ പാർപ്പിട, വാണിജ്യ, ആരാധനാലയങ്ങളിൽ തങ്ങളുടെ സാന്നിധ്യം വർധിപ്പിച്ച് സഹതാപം ഉണർത്താൻ ശ്രമിക്കുകയും, ഭക്ഷ്യസുരക്ഷയ്ക്ക് വിരുദ്ധമായ ഭക്ഷണങ്ങൾ വിൽക്കാനും വഴിയോര കച്ചവടക്കാർ ശ്രമിക്കുന്നുണ്ട്. ജനങ്ങളുടെ സഹതാപം നേടുന്നതിനായാണ് ഇവരെല്ലാം ശ്രമിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!