അസ്ഥിരമായ കാലാവസ്ഥയിൽ ബൈക്ക് ഡെലിവറി സേവനങ്ങൾ ഒഴിവാക്കണമെന്ന് അബുദാബി പോലീസിൻ്റെ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. അസ്ഥിരമായ കാലാവസ്ഥയിൽ ഗതാഗതവും ഡെലിവറി സേവനങ്ങളും നിർത്തേണ്ടതിൻ്റെ ആവശ്യകതയിൽ പ്രതിജ്ഞാബദ്ധരാകാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
മഴയിൽ ബൈക്ക് ഓടിക്കുന്നത് സുരക്ഷിതമല്ല, കാരണം അത് തെന്നി വീഴുന്നതിനും അപകടങ്ങൾക്കും ഇടയാക്കുമെന്നും ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ മഹ്മൂദ് യൂസഫ് അൽ-ബലൂച്ചി പറഞ്ഞു.
അസ്ഥിരമായ കാലാവസ്ഥയല്ലെങ്കിലും ഡെലിവറി ബൈക്ക് റൈഡർമാരോട് ട്രാഫിക് നിയന്ത്രണങ്ങൾ പാലിക്കാനും സുരക്ഷിതമായ അകലം പാലിക്കുകയും റൈഡിംഗിൽ ഫോൺ ഉപയോഗിക്കാതിരിക്കുകയും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ധരിക്കുകയും റോഡിൽ ഇറങ്ങുന്നതിന് മുമ്പ് മോട്ടോർ സൈക്കിളിൽ ആവശ്യത്തിന് വെളിച്ചമുണ്ടെന്ന് ഉറപ്പാക്കുകയും വേണം.