ദുബായ് മെട്രോ ഇന്നും നാളെയും പുലർച്ചെ 5 മണി വരെ പ്രവർത്തിക്കും.

Dubai Metro will operate till 5 am today and tomorrow.

യുഎഇയിൽ പ്രതീക്ഷിക്കുന്ന കാലാവസ്ഥയ്ക്ക് മുന്നോടിയായി ഇന്ന് മെയ് 1 ബുധനാഴ്ചയും മെയ് 2 വ്യാഴാഴ്ചയും പ്രവർത്തന സമയം നീട്ടുന്നതായി ദുബായ് മെട്രോ പ്രഖ്യാപിച്ചു.  ഇതനുസരിച്ച് ദുബായ് മെട്രോ അർദ്ധരാത്രി 12 മണി മുതൽ പുലർച്ചെ 5 വരെ (അടുത്ത ദിവസം) പ്രവർത്തിക്കും.

സെൻ്റർപോയിൻ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകൾക്ക് എമിറേറ്റ്സ് മെട്രോ സ്റ്റേഷൻ, എയർപോർട്ട് ടെർമിനൽ 1 സ്റ്റേഷൻ, എയർപോർട്ട് ടെർമിനൽ 3 സ്റ്റേഷൻ, GGICO സ്റ്റേഷൻ എന്നിവിടങ്ങളിൽ മാത്രമെ സ്റ്റോപ്പുണ്ടാകൂ.

മെട്രോയിൽ നിന്ന് ഇറങ്ങിയ ശേഷം യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിക്കുന്നതിന് അതോറിറ്റി സെൻ്റർപോയിൻ്റിലും GGICO സ്റ്റേഷനുകളിലും ടാക്സികൾ ഏർപ്പാടാക്കും.

യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് നോൽ കാർഡുകളിൽ മിനിമം ബാലൻസ് 15 ദിർഹം ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!