ഇന്ത്യൻ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (National Eligibility-cum-Entrance Test—Undergraduate (NEET-UG) 2024) നാളെ 2024 മേയ് 5 ഞായറാഴ്ച യുഎഇയിലെ 3 സെൻ്ററുകളിൽ നടക്കും. നിരവധി വിദ്യാർഥികൾ നാളെ യുഎഇയിൽ പരീക്ഷയെഴുതും.
ഉച്ചയ്ക്ക് 12.30 മുതൽ 3.50 വരെ (GST) യാണ് പരീക്ഷ നടക്കുക. 3 മണിക്കൂറും 20 മിനിറ്റും ആയിരിക്കും പരീക്ഷയുടെ ദൈർഘ്യം. പരീക്ഷാ കേന്ദ്രങ്ങളിൽ ഉദ്യോഗാർത്ഥികളുടെ റിപ്പോർട്ടിംഗ് സമയം രാവിലെ 9.30 മുതൽ 12 വരെ ആയിരിക്കുമെന്നും മിഷൻ അറിയിച്ചു.
ദുബായ് ഊദ്മേത്തയിലെ ഇന്ത്യൻ ഹൈസ്കൂൾ, ഷാർജ ഇന്ത്യൻ സ്കൂൾ(ഗേൾസ്), അബുദാബി ഇന്ത്യൻ സ്കൂൾ- മുറൂർ എന്നിവിടങ്ങളിലാണ് പരീക്ഷാ സെൻററുകളുള്ളത്. ഈ സെൻററുകളിൽ നീറ്റ് പരീക്ഷക്കുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
ജി.സി.സിയിൽ ഏറ്റവും കൂടുതൽ സെന്ററുകളുള്ളതും യുഎഇയിലാണ്. ഈ വർഷം 2260-ലധികം വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന് പരീക്ഷാ കേന്ദ്ര മേധാവികൾ അറിയിച്ചു.