രാജ്യം വേനൽക്കാലത്തേക്ക് മാറുന്നതിനാൽ യുഎഇ നിവാസികൾക്ക് അടുത്ത കുറച്ച് ദിവസങ്ങളിൽ കൂടി കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ ഇന്ന് ഞായറാഴ്ച്ച പറഞ്ഞു. മഴ രാജ്യത്തിൻ്റെ തെക്ക്, പടിഞ്ഞാറൻ മേഖലകളിൽ കേന്ദ്രീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏപ്രിൽ 16-ന് യുഎഇയിൽ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ശക്തമായ മഴയ്ക്ക് ശേഷം മെയ് 2 മുതൽ 3 വരെ മഴയും ആലിപ്പഴ വർഷവും ലഭിച്ചതിനാൽ ഇനി അടുത്തെങ്ങും കാര്യമായ കാലാവസ്ഥാ സംഭവങ്ങളൊന്നും രാജ്യത്ത് കാണാൻ സാധ്യതയില്ലെന്ന് വിദഗ്ധർ പറഞ്ഞു