ഈ വർഷത്തെ ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ 2024 ) ജൂൺ 17 തിങ്കളാഴ്ച്ച ആകുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു.
പുതിയ ചാന്ദ്ര മാസം (1445 ദു അൽ ഖഅദ) 2024 മെയ് 9 വ്യാഴാഴ്ച ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, ജൂൺ 8 ശനിയാഴ്ച 1445 ദുൽ ഹിജ്ജ മാസത്തിൽ, ജൂൺ 16 ഞായറാഴ്ച അറഫാ ദിനമായി നിയുക്തമാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ വരുമ്പോൾ ഈദ് അൽ അദ്ഹ 2024 ജൂൺ 17 തിങ്കളാഴ്ച്ച ആകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ചന്ദ്രനെ കാണുന്നതിന്റെ അടിസ്ഥാനത്തിലാണ് കൃത്യമായ തിയ്യതി അറിയാൻ സാധിക്കുകയെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് യുഎഇയിൽ വാരാന്ത്യഅവധിയടക്കം നീണ്ട 5 ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത കാണുന്നത്.