Search
Close this search box.

ഫുജൈറയിൽ കണ്ടത് സ്വദേശി വളർത്തുന്ന കാട്ടുപൂച്ചയെ : ഉടമയ്ക്ക് പിഴ ചുമത്തി

Wild cat found in Fujairah- owner fined

ഫുജൈറയിൽ ഇന്നലെ അലഞ്ഞുതിരിയുന്ന ഒരു കാട്ടുമൃഗത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ അതൊരു യുഎഇ സ്വദേശി വളർത്തുന്ന കാട്ടുപൂച്ചയാണെന്ന് ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റി കണ്ടെത്തി.

ഈ കാട്ടുപൂച്ച പർവതനിരകൾക്ക് സമീപമുള്ള ഒരു ജനവാസ മേഖലയിൽ അലഞ്ഞുതിരിയുന്ന വീഡിയോ ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റിയുടെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇതിന്റെ ഉടമസ്ഥനായ സ്വദേശിയ്ക്ക് ഇത്തരമൊരു മൃഗത്തെ സ്വന്തമാക്കുന്നത് നിയമപരമാണോ എന്നതിനെക്കുറിച്ചുള്ള അറിവില്ലായിരുന്നെന്നും അതോറിറ്റി പറഞ്ഞു. എന്നിരുന്നാലും കാട്ടുപൂച്ചയെ അതോറിറ്റിക്ക് കൈമാറുകയും ഉടമയ്ക്ക് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

ഈ കാട്ടുമൃഗം ഏതെങ്കിലും താമസിക്കുന്നയാളുടെ ഉടമസ്ഥതയിലുള്ളതാണോ അതോ അലഞ്ഞുതിരിയുന്ന മൃഗമാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും നിവാസികൾ അകലം പാലിക്കണമെന്നും, ഇത് ആരുടെയെങ്കിലും ഉടമസ്ഥതയിലുള്ളതാണെന്ന് തെളിഞ്ഞാൽ, വ്യക്തിക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും അതോറിറ്റി ഇന്നലെതന്നെ അറിയിച്ചിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!