Search
Close this search box.

പെട്രോൾ വില വർദ്ധന : ദുബായിൽ ടാക്സി നിരക്ക് കിലോമീറ്ററിന് 12 ഫിൽസ് വർദ്ധിച്ചു

Petrol price hike- Taxi fares in Dubai have increased by 12 fils per km

തുടർച്ചയായി നാല് മാസത്തെ പെട്രോൾ വിലവർദ്ധനവിന് ശേഷം ദുബായിൽ ടാക്സി നിരക്ക് കിലോമീറ്ററിന് 12 ഫിൽസ് വർദ്ധിച്ചതായി ദുബായ് ടാക്സി കമ്പനി PJSC (DTC) വെബ്‌സൈറ്റ് വ്യകതമാക്കുന്നു. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ വർഷം ഫെബ്രുവരി മുതൽ യുഎഇയിൽ പെട്രോൾ വില ഉയരുകയാണ്. സ്‌പെഷ്യൽ 95-ൻ്റെ വില ജനുവരിയിൽ ലിറ്ററിന് 2.71 ദിർഹമായിരുന്നു, എന്നാൽ ഇപ്പോൾ മെയ് മാസത്തിൽ ലിറ്ററിന് 3.22 ദിർഹമാണ്. ഈ വർഷത്തിൻ്റെ തുടക്കം മുതൽ പെട്രോളിന് 51 ഫിൽസ് വർദ്ധിച്ചിട്ടുണ്ട്

ഇതനുസരിച്ച് ദുബായിൽ ടാക്സികൾക്കുള്ള ഒരു കിലോമീറ്റർ ചാർജ് ഇപ്പോൾ 2.09 ദിർഹമാണ്, മുമ്പ് കിലോമീറ്ററിന് 1.97 ദിർഹം ഈടാക്കിയിരുന്നതിനെ അപേക്ഷിച്ച് 12 ഫിൽസ് വർദ്ധിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!