ഏപ്രിൽ 16 നുണ്ടായ കനത്ത മഴയെത്തുടർന്ന് പ്രവർത്തനങ്ങൾ നിർത്തിവെച്ച ദുബായ് മെട്രോയുടെ റെഡ്‌ലൈനിലെ ഓൺ പാസീവ്, ഇക്വിറ്റി, മഷ്‌റെക്ക്, എനർജി മെട്രോ സ്റ്റേഷനുകൾ എന്നീ സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ മെയ് 28-ഓടെ സാധാരണ നിലയിലാകുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
എല്ലാ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമായിരിക്കും മെയ് 28 ന് പ്രവർത്തനമാരംഭിക്കുക. നിലവിൽ ബിസിനസ് ബേയിൽ നിന്ന് ഓൺ പാസീവ്, മാൾ ഓഫ് എമിറേറ്റ്‌സ്, മഷ്‌റഖ്, ഇക്വിറ്റി, ദുബായ് ഇൻ്റർനെറ്റ് സിറ്റി, അൽ ഖൈൽ മെട്രോ സ്‌റ്റേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കായി 150 ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.
Dubai’s #RTA announced the Dubai Metro services would return to normalcy at stations impacted by the recent extreme weather condition, known as 'Hadeer Storm', as of May 28. ONPASSIVE, Equiti, mashreq, and Energy Metro Stations would resume normal operations upon completing all… pic.twitter.com/xDi9MhjNfC
— RTA (@rta_dubai) May 8, 2024