ഗൾഫ് മേഖലയിൽ നിന്നും എസ് എസ് എൽ സി പരീക്ഷ എഴുതിയത് യൂ എ ഇ യിലെ ഏഴു സ്കൂളുകളിൽ നിന്നുമാണ് . ആകെ 533 പേർ പരീക്ഷ എഴുതിയതിൽ 516 പേര് തുടർ പഠനത്തിനു അർഹരായി ആൺകുട്ടികളിൽ 251പേരിൽ 242 പേരും പെൺകുട്ടികളിൽ 282 പേരിൽ 274 പേരും തുടർ പഠനത്തിന് .
80 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടി ഇതിൽ 23 പേർ ആൺ കുട്ടികളും 57 പേർ പെൺ കുട്ടികളുമാണ് .
മോഡൽ സ്കൂൾ അബുദാബി, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബായ് , ഗൾഫ് മോഡൽ സ്കൂൾ ദുബായ് , ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ , ന്യൂ ഇന്ത്യൻ എച്ച് എസ് എ എസ് റാസൽ ഖൈമ , ഇംഗ്ളീഷ് സ്കൂൾ ഉമ്മുൽ ഖുവൈൻ , ഇന്ത്യൻ സ്കൂൾ ഫുജൈറ , എന്നിവിടങ്ങളിലാണ് യൂ എ ഇ യിൽ പരീക്ഷ സെന്റെർ ഉണ്ടായിരുന്നത് ഇതിൽ 3 സ്കൂളുകൾ 100 ശതമാനം വിജയം നേടി . മോഡൽ സ്കൂൾ അബുദാബി , ഇന്ത്യൻ സ്കൂൾ ഫുജൈറ , ന്യൂ ഇന്ത്യൻ സ്കൂൾ ഷാർജ എന്നിവയാണ് 100 ശതമാനം വിജയം നേടിയ സെന്റർ കൾ .
കേരള സിലബസിൽ പരീക്ഷ എഴുതിയവരിൽ മലയാളികളെ കൂടാതെ വിവിധ സംസ്ഥാനങ്ങൾ , പാകിസ്ഥാൻ , അഫ്ഗാനിസ്ഥാൻ, കൊമോറോസ് സോമാലിയ , ജോർദാൻ ബംഗ്ലാദേശ് , മെക്സിക്കൻ, ഇറാൻ, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുട്ടികൾ ഉ ഉണ്ടായിരുന്നു
വിവിധ സ്കൂൾ മാനേജ്മെന്റുകൾ വിജയിച്ച വിദ്യാർത്ഥികളെയും ജീവനക്കാരെയും അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു