ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (Dewa) ക്ക് 2024 ആദ്യ പാദത്തിൽ 5.8 ബില്യൺ ദിർഹം വരുമാനം റിപ്പോർട്ട് ചെയ്തിട്ടുണ്ട് – കഴിഞ്ഞ വർഷം ഇതേ പാദത്തെ അപേക്ഷിച്ച് 6.7 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദുബായിൽ വൈദ്യുതി, ജലവിതരണ ചുമതലയുള്ള ‘Dewa’ 2024ലെ ഒന്നാം പാദത്തിൽ 65.1 കോടി ദിർഹമാണ് അറ്റാദായം കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഒന്നാം പാദത്തിലെ 76.3 കോ ടി ദിർഹത്തിൽനിന്ന് അറ്റാദായത്തിൽ കുറവുണ്ട്. എന്നാൽ ഈ വർഷം ജനുവരി-മാർച്ച് കാലയളവിൽ പ്ര വർത്തന ലാഭം 11.6 ശതമാനം ഉയർന്ന് 99.5 കോടി ദിർഹമായിട്ടുണ്ട്.