എമിറേറ്റുകളിലെ ഓഫീസുകളിലെയും വീടുകളിലെയും വെളിച്ച സംവിധാനങ്ങൾ പരിശോധിക്കുമെന്ന് അധികൃതർ അറിയിക്കുന്നു. അബുദാബി പ്രഖ്യാപിച്ച ഇരുണ്ട ആകാശ (ഡാർക്ക് സ്‌കൈ ) നയത്തിന്റെ ഭാഗമായാണ് വർധിച്ചുവരുന്ന വെളിച്ച മലിനീകരണം തടയുന്നതിനു നടപടികൾ സ്വീകരിക്കുന്നത്.
മികച്ച ലൈറ്റിങ് രീതികളുടെ രൂപരേഖ പദ്ധതിയിലൂടെ അവതരിപ്പിക്കാനാവുമെന്ന് അബുദാബി നഗര ഗതാഗത വകുപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. അനുചിത കൃത്രിമ വെളിച്ച സംവിധാനങ്ങളെ നിയന്ത്രിച്ചു രാത്രികാല ആകാശത്തെ സംരക്ഷിക്കുകയാണ് ഇരുണ്ട ആകാശത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
വീടുകളിലെയും ഓഫീസുകളിലെയും ഉൾവശങ്ങളിലെ വെളിച്ചം രാത്രി പുറത്തേക്കു വരുന്നതിന്റെ അളവ് അധികൃതർ പരിശോധിക്കും . പെതു ഇടങ്ങളിലെയും സ്വകാര്യ ഇടങ്ങളിലെയും പുതിയതും പഴയതുമായ ലൈറ്റുകളാണ് അധികൃതർ ആദ്യം ലക്ഷ്യമിടുന്നത്, അതെ സമയം സാംസ്‌കാരിക പരിപാടികളിലെയും മറ്റു പരിപാടികളിലെയും വെളിച്ച ക്രമീകരണങ്ങൾ പരിശോധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാത്രികാല ആകാശ സൗന്ദര്യം സംരക്ഷിക്കുകയെന്ന അബുദാബിയുടെ പ്രതിബദ്ധതയാണ് ‘ഇരുണ്ട ആകാശ ‘ നയത്തിലൂടെ വ്യക്തമാക്കുന്നതെന്ന് നഗര ഗതാഗത വകുപ്പിലെ ഓപ്പറേഷൻസ് വിഭാഗം ഡയക്ടർ ജനറൽ സലിം അൽ കഅബി പറഞ്ഞു.
പൊതു സ്ഥലങ്ങളിലും തെരുവുകളിലും പാർക്കുകളിലും ബീച്ചുകളിലും വാണിജ്യ കേന്ദ്രങ്ങളിലും, കാർഷിക , വ്യാവസായിക മേഖലകളിലുമൊക്കെ പുതിയ നയം ബാധകമാണ് . നിയമ ലംഘകർക്കു ഇവ തിരുത്താനുള്ള സമയം അനുവദിക്കും