ദുബായ് ക്രോക്കോഡൈൽ പാർക്കിൽ നെസ്റ്റിംഗ് സീസൺ ആരംഭിച്ചു

The nesting season has started at the Dubai Crocodile Park

ദുബായ് ക്രോക്കോഡൈൽ പാർക്കിൽ മുതലകൾ മുട്ടയിടുന്ന ”നെസ്റ്റിംഗ് സീസൺ” ആരംഭിച്ചു

പാർക്കിനുള്ളിൽ പ്രത്യേകം നിയുക്തമാക്കിയ നെസ്റ്റിംഗ് ഏരിയകളിൽ പെൺ നൈൽ മുതലകൾ മുട്ടയിടുന്ന ശ്രദ്ധേയമായ സമയമാണിത്.

മുട്ടയിട്ട് ഉടൻ തന്നെ മുട്ടകൾ ദുബായ് ക്രോക്കോഡൈൽ പാർക്കിലെ വിദഗ്ധർ ശേഖരിക്കുന്നു. താപനില, വലിപ്പം, ഷെല്ലിൻ്റെ ഗുണനിലവാരം തുടങ്ങിയ പാരാമീറ്ററുകൾ രേഖപ്പെടുത്താൻ ഓരോ കൂടും സൂക്ഷ്മമായി പരിശോധിക്കുന്നു. ഈ പ്രക്രിയ സംരക്ഷണ ശ്രമങ്ങളെ സഹായിക്കുക മാത്രമല്ല, മുതലകളുടെ ആരോഗ്യത്തെക്കുറിച്ച് അമൂല്യമായ ഉൾക്കാഴ്ചകൾ നൽകുകയും ചെയ്യുന്നു.

കഴിഞ്ഞ ഒരാഴ്‌ചയായി ക്യൂറേറ്റർമാരുടെ സംഘം പെൺമുതലകളെ നിരീക്ഷിക്കുകയും കൂടുകൾ പരിശോധിച്ച് മുട്ടകൾ ശേഖരിക്കുകയും ചെയ്തിരുന്നു.നൈൽ പെൺമുതലകൾ ഒരു സമയം 60 മുട്ടകൾ വരെ ഇടും. തുടർന്ന് ഇത് വിരിയിക്കാനായി മണ്ണിനടിയിൽ പൂഴ്ത്തിവെക്കുകയാണ് ചെയ്യുക. ഈ മുട്ടകൾ വിരിയാൻ ഏതാണ്ട് 90 ദിവസമെടുക്കും. കൂടുകെട്ടൽ പ്രദേശങ്ങൾ സുരക്ഷിതത്വം ഉറപ്പാക്കാൻ ജലത്തിൽ നിന്നും ആൺ മുതലകളുടെ പ്രദേശങ്ങളിൽനിന്നും മാറിയാണ് തിരഞ്ഞെടുക്കുന്നത്. ഈ പ്രക്രിയകൾ സന്ദർശകർക്ക് മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുക.

ക്രോക്കോഡൈൽ പാർക്ക് സന്ദർശിക്കാൻ മുതിർന്നവർക്ക് 95 ദിർഹവും കുട്ടികൾക്ക് 75 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!