യുഎഇയുടെ ടെലികോം നെറ്റ്‌വർക്ക് e& UAE ലൈവ് 5G നെറ്റ്‌വർക്കിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ 30.5Gbps വേഗത രജിസ്റ്റർ ചെയ്തതായി ഇന്ന് തിങ്കളാഴ്ച അറിയിച്ചു. 2024-ലെ SAMENA ലീഡേഴ്‌സ് ഉച്ചകോടിയിൽ നടന്ന ഒരു പ്രദർശനത്തിലാണ് ഈ നേട്ടം അധികൃതർ അനാവരണം ചെയ്തത്.
ലോകത്തിലെ ഏറ്റവും വേഗതയേറിയ 5G നെറ്റ്‌വർക്ക് സ്പീഡ് എന്ന ഇ & യുഎഇയുടെ നേട്ടം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്, ഈ നേട്ടത്തോടെ, നൂതന സേവനങ്ങൾ ശാക്തീകരിച്ചുകൊണ്ട് 5G സാങ്കേതികവിദ്യയുടെ അതിരുകളില്ലാത്ത സാധ്യതകൾ പുറത്തെടുക്കാൻ ഞങ്ങൾ ഒരുങ്ങുകയാണെന്നും ഏറ്റവും പുതിയ 5G സൊല്യൂഷനുകൾ സ്വീകരിക്കുന്നതിലൂടെ, ഞങ്ങൾ ഇന്ന് ഞങ്ങളുടെ ഉപഭോക്താക്കൾക്ക് പ്രീമിയം ഡിജിറ്റൽ അനുഭവങ്ങൾ നൽകുകയും 2030 ഓടെ 6G യുഗത്തിലേക്ക് വഴിയൊരുക്കുകയും ചെയ്യുമെന്ന് e& UAEയുടെ ചീഫ് ടെക്‌നോളജി ആൻഡ് ഇൻഫർമേഷൻ ഓഫീസർ ഖാലിദ് മുർഷെദ് പറഞ്ഞു.