കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മോശം കാലാവസ്ഥയെ തുടർന്നാണ് കരിപ്പൂരിലിറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ച് വിട്ടത്. വിമാനങ്ങൾ നെടുമ്പാശ്ശേരി, കണ്ണൂർ, കോയമ്പത്തൂർ എന്നീ വിമാനത്താവളങ്ങളിൽ എത്തും.
രാവിലെ മുതൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കനത്ത മഴയും മൂടൽ മഞ്ഞുമാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് നഗരത്തിൽ ശക്തമായ മഴ ലഭിച്ചു. ഇതേ തുടർന്ന് നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നാദാപുരം മേഖലയിൽ കനത്ത കാറ്റിലും മഴയിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടം ആണ് ഉണ്ടായത്.