അബുദാബി മാർക്കറ്റുകളിൽ ബോൺ തും മയോണൈസ് ലഭ്യമാകില്ലെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി

Bon Tum mayonnaise not available in Abu Dhabi

ബോൺ തും മയോണൈസ് ഉൽപ്പന്നം അബുദാബി നഗരത്തിലെ ഔട്ട്‌ലെറ്റുകളിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) ഇന്ന് മെയ് 14 ചൊവ്വാഴ്ച അറിയിച്ചു.

സൗദിയിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിക്കുകയും 75 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് ഈയാഴ്ച ഈ ബ്രാൻഡ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉൽപന്നത്തിൻ്റെ സുരക്ഷയും സ്‌പെസിഫിക്കേഷനുകളും പാലിച്ചതിന് ശേഷമല്ലാതെ ഉൽപ്പന്നം പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തുറമുഖങ്ങളിൽ നിയന്ത്രണം കർശനമാക്കിയിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.

സുരക്ഷിതമല്ലാത്തതും അനാരോഗ്യകരവുമായ ഉൽപ്പന്നങ്ങൾ എമിറേറ്റിൻ്റെ വിപണികളിൽ എത്തുന്നത് തടയാൻ ആവശ്യമായ എല്ലാ മാർഗങ്ങളും നടപടികളും സ്വീകരിക്കുന്നതായി അതോറിറ്റി ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!