2024 ൻ്റെ ആദ്യ പാദത്തിൽ യുഎഇയുടെ ബാങ്കുകളുടെ ലാഭം കഴിഞ്ഞ വർഷത്തേക്കാളും മെച്ചപ്പെട്ടതായി യുഎഇ ബാങ്ക്സ് ഫെഡറേഷൻ ചെയർമാൻ അബ്ദുൽ അസീസ് അൽ ഗുറൈർ പറഞ്ഞു. ഇന്ന് ചൊവ്വാഴ്ച ദുബായിൽ നടന്ന ഒരു മാധ്യമ സമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്
”ആദ്യ പാദത്തിലെ ബാങ്കുകളുടെ നികുതിയാനന്തര ലാഭം കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതാണ്. ആദ്യ പാദത്തിൽ 23 ശതമാനം വളർച്ച നേടിയിട്ടുണ്ട്” അൽ ഗുറൈർ പറഞ്ഞു.
പ്രാദേശിക ബാങ്കുകളിൽ, അൽ ഗുറൈറിൻ്റെ ഉടമസ്ഥതയിലുള്ള മഷ്റെക്ക് ആദ്യ പാദ ലാഭത്തിൽ 25 ശതമാനം കുതിച്ചുചാട്ടം ഉണ്ടാക്കി, ഫസ്റ്റ് അബുദാബി 5.6 ശതമാനം വർധനയും കൊമേഴ്സ്യൽ ബാങ്ക് ഇൻ്റർനാഷണൽ ലാഭത്തിൽ 19 ശതമാനം നേട്ടവും പ്രഖ്യാപിച്ചു. അതുപോലെ, മറ്റ് പ്രാദേശിക ബാങ്കുകളും ആദ്യ പാദത്തിൽ മികച്ച ലാഭം രേഖപ്പെടുത്തി.